കല്‍പ്പറ്റ : വയനാട് ജില്ല 2016 ഒക്ടോബര്‍ 15 നകം സമ്പൂര്‍ണ്ണ ഒ.ഡി.എഫ് (പൊതുസ്ഥലത്ത് മലവിസര്‍ജ്ജനമില്ലാത്ത)ജില്ലയാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഒ.ഡി.ഫ് വിജിലന്റ് & മോണിറ്ററിങ്ങ് സമിതി രൂപീകരിച്ചു.
ഗ്രാമപഞ്ചായത്തിലെ വ്യക്തിഗത ടോയ്ലറ്റ് നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ സാങ്കേതിക സഹായവും പിന്തുണാ സംവിധാനം ഒരുക്കുകയും ചെയ്ത് സമയബന്ധിതമായി ഒ.ഡി.എഫ് ഉറപ്പാക്കുകയാണ് ഈ സമിതിയുടെ ചുമതല. കൂടാതെ പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനം ഒഴിവാക്കി ശാസ്ത്രീയമായി ടോയ്ലറ്റ് ഉപയോഗിക്കേണ്ടതിന്റ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വാര്‍ഡ്തലത്തില്‍ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സമിതി നേതൃത്വം നല്ക്കും.
ഗ്രാമപഞ്ചായത്ത് തലത്തിലെ പൊതുശുചിത്വസംവിധാനങ്ങളും, അംഗണവാടി, സ്ക്കൂള്, സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുടെ ശുചിത്വസംവിധാനങ്ങളും ഈ സമിതി പരിശോധിക്കും. കൂടാതെ പട്ടികവര്‍ഗ്ഗ കോളനികളിലും പ്രത്യേകം ശ്രദ്ധപതിപ്പിക്കും ഗ്രാമപഞ്ചായത്ത്തലത്തില്‍ ഒ.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണസമിതിക്കൊപ്പം ആരോഗ്യവകുപ്പ് മേധാവികള്‍, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍, ഐ.സി. ഡി.എസ് സൂപ്പര്‍വൈസര്‍, കുടുംബശ്രീ സി.ഡി.എസ്, എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ്ങ് വിഭാഗം, ട്രൈബര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, സ്ക്കൂള് മേധാവികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളായ സമിതി വാര്‍ഡ് തലത്തില്‍ വാര്‍ഡ്തല ശുചിത്വസമിതികളിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും വിജിലന്റ് & മോണിറ്ററിങ്ങ് സമിതി രൂപീകരണം 22 ന് പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: