ബത്തേരി : ജനാധിപത്യ കീഴ് വഴക്കങ്ങളും പഞ്ചായത്തീരാജ് നിയമങ്ങളും കാറ്റില്‍ പറത്തി തോന്നിയതുപോലെ ഭരിക്കാനാണ് ഭാവമെങ്കില്‍ പൂതാടി ഗ്രാമ പഞ്ചായത്ത് ഭരണത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസിന് ആലോചിക്കേണ്ടിവരുമെന്ന് പൂതാടിയിലെ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ആഗസ്റ്റ് 29ന് ചേര്‍ന്ന ഭരണസമിതിയോഗത്തില്‍ ഭൂരിപക്ഷതീരുമാനത്തിന് എതിരെ സി.പി.എം.അനുഭാവിയെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് ചുമതല ഏല്പ്പിക്കുവാനുളള നീക്കം ഭരണ സമിതിയെ നോക്കുകുത്തിയാക്കലാണ്.അന്നത്തെ യോഗത്തില്‍ പങ്കെടുത്ത 21 ല്‍ ബി.ജെ പിയിലെ നാലുപേരടക്കം 11പേരും വിയോജിപ്പ് രേഖപ്പെടുത്തിയ ആളെ വീണ്ടും നിയമിക്കാനുളള ശ്രമം അംഗീകരിക്കില്ല റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞ ഈയാളെ നാലുവര്‍ഷം മുമ്പ് ഇതേ തസ്ഥികയില്‍ നിന്ന് ഈ പഞ്ചായത്ത് നീക്കംചെയ്തതുമാണ്.ഇത്തരം ജനാധിപത്യ വിരുദ്ധനീക്കക്കിനെതിരെ ഏതറ്റം വരെ പോകുമെന്നും ഇവര്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളായ പി.എം.സുധാകരന് ഉണ്ണികൃഷ്ണന്,ജോര്‍ജ്ജ് പുല്പാറ, മണ്ഡലം പ്രസിഡണ്ട് ടി.നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: