കല്‍പ്പറ്റ : കഴിഞ്ഞ കാലങ്ങളില്‍ പെര്‍മിറ്റോടുകൂടി കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയില്‍ സര്‍വ്വീസ് നടത്തിയിരുന്ന ഓട്ടോറിക്ഷയുടെ പെര്‍മ്മിറ്റ് കോടതിവിധിയിലൂടെ ആര്‍ടിഒ പുതുക്കി നല്‍കിയത് റദ്ദാക്കരുതെന്ന് വയനാട് ഓട്ടോറിക്ഷ ആന്റ് ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പുതിയ പെര്‍മ്മിറ്റ് മുന്‍സിപ്പാലിറ്റി അനുവദിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും വിധി സംബന്ധിച്ചതുള്‍പ്പെടെ 2010 മുതല്‍ 24 ഓട്ടോറിക്ഷകള്‍ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
ഒരു പെര്മ്മിറ്റുമില്ലാതെ നിയമവിരുദ്ധമായി കല്‍പ്പറ്റയില്‍ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ യാതൊരുവിധ നിയമനടപടികള്‍ സ്വീകരിക്കുവാനോ സര്‍വ്വീസ് തടയുന്നതിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സംയുക്ത ഡ്രൈവേഴ്സ് യൂണിയനോ തയ്യാറാകാത്തത് ഇരട്ടത്താപ്പും തൊഴിലാളി വഞ്ചനയുമാണെന്നും യോഗം കുറ്റപ്പെടുത്തി.
യോഗം ബിഎംഎസ് ജില്ലാ സെക്രട്ടറി പി.കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു. ആര്. ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ വി.സി. രാഘവന്, കെ.സി., ഷാജി, എ.പി. ജയപ്രകാശ്, കെ.കെ. നാരായണന്, സുനില്‍ ബാബു, സി.വി. രാജന് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: