പനമരം : രക്ഷിതാക്കളുടെയും, അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയം മികവിലേക്ക് എത്തുന്ന ഉദാഹരണമായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്തു വയലിലേത്. വെളളമുണ്ട പഞ്ചായത്തിലെ കണ്ടത്തുവയലില്‍ പതിറ്റാണ്ടുകള്‍ മുന്‍പ് ഒരു ഗ്രാമത്തില്‍ സ്ഥാപിച്ച സര്‍ക്കാര്‍ വിദ്യാലയം മികവിന്റെ പാതയിലേക്കെത്തിയതിന്റെ അംഗീകാരത്തിന്റെ നിറവിലാണ് ഈ വിദ്യാലയം. നാട്ടില്‍ പൊതു വിദ്യാലയങ്ങള്‍ക്ക് കൈവന്ന സ്വീകാര്യതയുടെ മികച്ച ഉദാഹരണമായി കണ്ടത്തുവയല്‍ ഗവ.എല്‍.പി.സ്കൂള്‍ മാറിക്കഴിഞ്ഞു. രക്ഷാകര്‍തൃസമിതിയും പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് ഒന്നിച്ചണി നിരന്നതിന്റെ ബാക്കി പത്രമാണ് ഈ വിദ്യാലയം. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ പ്രവാസികളായി ജോലി ചെയ്യുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് കത്തെഴുതി. സ്കൂള്‍ വികസനത്തിനായി ഇവര്‍ കൈയയച്ച് സംഭാവന നല്കി. പ്രദേശവാസികളും ഉദാരമതികളും സഹായിച്ചു. 2006 ല്‍ വിദ്യാലയത്തിനായി നാട്ടുകാര്സ്ഥലം വാങ്ങി നല്കി. ഇതോടെ കളി മൈതാനമൊരുക്കിയും, ക്ലാസ് മുറികളും പണിത് നല്കി. പിന്നീട് നാട്ടുകാര്‍ മുന്നിട്ടിറങ്ങി നാലുലക്ഷത്തിലധികം രൂപ സമാഹരിച്ച് സ്വന്തമായി ബസ് വാങ്ങി. വയനാട്ടില്‍ സ്വന്തമായി ബസ് ഉളള ഏക ഗവ.പ്രൈമറി വിദ്യാലയം കണ്ടത്ത് വയലിലാണ്. ഇവിടെ നാലു ക്ലാസുകളിലായി 168 പേര് പഠിക്കുന്നു. സഹവാസ ക്ലബ്, പ്രാദേശിക സമിതികള്‍, കുടുംബയൂണിറ്റുകള്‍ എന്നിവയെ ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ച മികച്ച അധ്യാപകരും, പി.റ്റി.എയും ഉണ്ടായി. എല്‍.കെ.ജി, യു.കെ.ജി ഉള്‍പ്പെടെ മികച്ച പഠന കളരികളായി സംസ്ഥാന സര്‍ക്കാറിന്റെ ഓരോ ക്ലാസുകളെയും അധ്യാപകര്‍ മാറ്റിയെടുത്തു. പഠന മികവിനും, മികച്ച പി.റ്റി.എ പ്രവര്‍ത്തനത്തിനും അംഗീകാരമായി സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം ഈ വിദ്യാലയത്തിന് ലഭിച്ചു. അപ്ഗ്രേഡ്കളുടെ ലിസ്റ്റില്‍ ഇടംതേടിയെങ്കിലും പ്രതീക്ഷകള്‍ പൂവണിഞ്ഞില്ല. സംസ്ഥാന മനുഷ്യവകാശ കമ്മീഷന് പോലും ഇടപെട്ടിരുന്നു. ജില്ലയിലെ മികച്ച വിദ്യാലയമായി കണ്ടത്ത് വയല്‍ ഗവ.എല്‍.പി സ്കൂള്‍ മാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: