പനമരം: ബിജെപി നൂറ്റി ഇരുപത്തി ഒന്‍പതാം ബൂത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും ബാനറുകളും തലക്കല്‍ ചന്തുവിന്റെ പേരിലുള്ള ബോര്‍ഡും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. പഞ്ചായത്തില്‍ തുടര്‍ച്ചയായി സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് അവസാനത്തെ ഉദാഹരണമാണിത്. ഇവിടെ പല തീവ്രവാദി ഗ്രൂപ്പുകള്‍ക്കും സ്വാധീനമുള്ളതായി ആരോപണമുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കിലെന്ന് യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: