കല്‍പ്പറ്റ : ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഒഴിവുകള്‍ ഇടയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അനാവശ്യമായി കാലതാമസം വരുത്തുന്നതില്‍ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രതിഷേധിച്ചു.
വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ലാസ്റ്റ് ഗ്രേഡ് നിയമനം ഇഴഞ്ഞു നീങ്ങുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ പല തവണ ഓഫീസുകളില്‍ കയറിയിറങ്ങി ആവശ്യപ്പെട്ടാല്‍ മാത്രമേ ഒഴിവുകള്‍ പി.എസ്.സി യിലേയ്ക്ക് എത്തുന്നുള്ളു. കഴിഞ്ഞ തവണ ഈ കാലയളവില്‍ ഇരുനൂറില്‍ അധികം പേര്‍ക്ക് നിയമനം നല്കിയപ്പോള് ഈ തവണ 103 പേര്‍ക്കാണ് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിച്ചത്. ഓഫീസുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം പാലിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്നും അസോസിയേഷന് മുന്നറിയിപ്പു നല്കി.
അസോസിയേഷന് പ്രസിഡന്റ് സി.എസ് ദിലീപ് ,സെക്രട്ടറി പി സ് ജനീഷ്, എ.ഐ ബിനു , എം എസ് മണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: