തിരുവല്ല: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഫലവൃക്ഷതെ വിതരണം ചെയ്തുകൊണ്ടുള്ള സമ്പര്‍ക്ക യജ്ഞത്തിന് തുടക്കമായി.ഒട്ടുമാവ്,മൈസൂര്‍ വരിക്കപ്ലാവ്,മുന്തിയ ഇനം കശുമാവ് തുടങ്ങി നിരവധി ഇനം ഫലവൃക്ഷങ്ങളുമായാണ് പ്രവര്‍ത്തകര്‍ വീടുകളില്‍ സമ്പര്ക്കത്തിനെത്തിയത്.മിക്കയിടത്തും അനുയോജ്യമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തകരും വീട്ടുകാരും ചേര്‍ന്നാണ് വൃക്ഷതൈ നട്ടത്.മൂന്നൂറില്‍ പരം ഫലവൃക്ഷ തൈകള്‍ ഇന്നലെ തന്നെ വിതരണം ചെയ്തു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പൊടിയാടിയില്‍ നടന്ന പരിപാടി ചലച്ചിത്രതാരം കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു.കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സുരേഷ് കാദംബരി സമ്പര്‍ക്ക യജ്ഞം ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം മുഖ്യപ്രഭാഷണം നടത്തത്തി.ജില്ലാ സെക്രട്ടറി ആര്,നിധീഷ,ഹരിഗോവിന്ദ്് ,മണ്ഡലം പ്രസിഡന്റ് നരേന്ദ്രന് ചെമ്പകവേലില്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെകെ രാമകൃണപിള്ള, ജില്ലാ ജനറല്‍ സെക്രട്ടറി എസ് എന്‍ ഹരികൃഷ്ണന്,സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ ,നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ പ്രസന്നകുമാര്‍,വൈസ് പ്രസിഡന്റുംമാരായ ശ്യാംമണിപ്പുഴ,ശ്യാം ചാത്തമല,നെടുമ്പ്രം പഞ്ചായത്ത് അദ്ധ്യക്ഷന്‍ സുനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സുനില്‍കുമാര്‍.വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ്കുമാര്‍.പഞ്ചായത്ത് അംഗങ്ങളായ, റിന്സണ് തോമസ്,സന്ധ്യാമോള്‍,രാജശ്രീ,അജിത,രാജപ്പന്, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ലാല്‍ബിന്‍ കുന്നേല്‍.അനീഷ് എന്നിവര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: