തൃശൂര്‍:ഭാരതീയ ജനതാപാര്‍ട്ടി ഒ.ബി.സി മോര്‍ച്ച തൃശ്ശൂര്‍ ജില്ലാ ഭാരവാഹി യോഗവും ശ്രീനാരായണ ഗുരുദേവ അനുസ്മരണവും നടത്തി.യോഗം ബിജെപി തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ഒബിസി മോര്‍ച്ച തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് രാജന് തറയില്‍ അദ്ധ്യക്ഷനായി.
ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സതീശന്.ടി.കെ., ഷാജന് ദേവസ്വം പറമ്പില്‍ വൈസ് പ്രസിഡന്റുമാരായ പ്രദീപ് കുമാര്‍, ധര്മ്മരാജന് മൂക്കോല, സെക്രട്ടറിമാരായ ബാബു തൊഴിയൂര്‍, സുധീര്‍.എന്‍.കെ, രാജു വടക്കാഞ്ചേരി, ട്രഷറര്‍ ഗിരീഷ് പണിക്കര്‍.കെ.വി, ഒബിസി മോര്‍ച്ച തൃശ്ശൂര്‍ മണ്ഡലം പ്രസിഡന്റ് തോപ്പില്‍ സദാശിവന്, ബിജെപി തൃശ്ശൂര്‍ ജില്ല ട്രഷറര്‍ ഇ.വി.കൃഷ്ണന് നമ്പൂതിരി, സംസ്ഥാന കൗണ്‍സില്‍ അംഗം ചന്ദ്രന് എന്നിവര്‍ സംസാരിച്ചു
തൃശൂര്‍:ചേറ്റുപ്പുഴ എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു.സിഎന്‍ ജയദേവന് എംപി ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വികെ.കാര്ത്തികേയന് അദ്ധ്യക്ഷത വഹിച്ചു.സിവി.സുനില്‍കുമാര്‍,ഡോ.പ്രമീള ശ്രീവത്സന്‍,അഡ്വ.പിവി.രാധാകൃഷ്ണന്.ടികെ.രവീന്ദ്രന്,കെകെ.വിശ്വംഭരന്,കെഎം.ചന്ദ്രന്,ടിഎസ്.സുമേഷ് സംസാരിച്ചു.
കൊടകര : എസ്.എന്‍.ഡി.പി. യോഗം 1628 കൊടകര ടൗണ്‍ ശാഖയില്‍ ഗുരുസമാധിദിനം ആചരിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന് ദൂപം തെളിയിച്ചു. ട്രസ്റ്റ് ചെയര്മാന് രാജന് ബാബു, കൊടകര യൂണിയന് കൗണ്‍സിലര്‍മാര്‍ അനില്‍കുമാര്‍, സുഗതന് തുടങ്ങിയവര്‍ ഗുരുദേവ സന്ദേശങ്ങള്‍ നല്കി. ശാഖ സെക്രട്ടറി സെക്രട്ടറി കെ.ജി. സതീശന്, രാജി ചി•യന്‍, ഉദയകുമാര്‍, എന്‍.കെ. ബിജു, വി.സി. ബാലകൃഷ്ണന്, കെ.സി. നാരായണന്, ഡോക്ടര്‍ വേലുണ്ണി, കെ.എസ്. പരമേശ്വരന് എന്നിവര്‍ ് നേതൃത്വം നല്കി.
ചാലക്കുടി:ശ്രീനാരായണഗുരു ദേവ സ്മരണയില്‍ വിവിധ ചടങ്ങുകളോടെ സമാധി ദിനാചരണം നടത്തി.എസ്എന്‍ഡിപി യൂണിയന്റെയും,കൂടപ്പുഴ ശ്രീ നാരായണ സമാജം ട്രസ്റ്റ്,എസ്.എന്‍.ജി.ട്രസ്റ്റ് എന്നിവയുടെയും ആഭിമുഖ്യത്തിലാണ് സമാധി ദിനാചരണം സംഘടിപ്പിച്ചത്. കുടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി കെ.കെ.ബാബു ശാന്തി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.സമാധി പൂജ, പ്രാര്‍ത്ഥന,അഖണ്ഡ നാമജപം,ഉപവാസം ശാന്തിയാത്ര ,അന്നദാനം എന്നിവയും ഉണ്ടായിരുന്നു.ചാലക്കുടി യൂണിയനിലെ എല്ലാ ശാഖകളിലും സമാധി ദിനാചരണം നടത്തി.ചടങ്ങുകള്‍ക്ക് ശാഖ ഭാരവാഹികള്‍ നേതൃത്വം നല്കി.കൂടപ്പുഴയില്‍ നടന്ന ചടങ്ങുകള്‍ക്ക് യൂണിയന് സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന്.യോഗം ഡയറക്ടര്‍ എം.കെ.സുനില്‍,പി.ആര്.മോഹനന്,ശാഖ പ്രസിഡന്റ് എ.ടി.ബാബു,എസ്.എന്‍.ട്രസ്റ്റ് ഡയറക്ടര്‍ എം.കെ.സതീശന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തൃശൂര്‍: തൃശൂര്‍ എസ്.എന്‍.ഡി.പി യൂണിയന് നടത്തിയ ശ്രീനാരായണഗുരുദേവ മഹാസമാധി ആചരണം സിഎന്‍ ജയദേവന് ഉദ്ഘാടനം ചെയ്തു.ഐ.ജി.പ്രസന്നന് അധ്യക്ഷത വഹിച്ചു.അഡ്വ.സംഗീതവിശ്വനാഥന്‍,ഒ.വി.ഷിബു എന്നിവര്‍ പ്രസംഗിച്ചു.
പ്രാര്‍ത്ഥനയ്ക്ക് കെ.വി.വിജയന്,ഇന്ദിരാദേവി ടിച്ചര്‍,മോഹന്‍ കുന്നത്ത്,പി.വി.വിശേശ്വരന്‍,കെ.ആര്. ഉണ്ണികൃഷ്ണന്,മോഹനന് നെല്ലിപ്പറമ്പില്‍,ജിതിന് സദാനന്ദന്,സജിനി ,ഷിബസുരേഷ് നേതൃത്വം നല്കി.യൂണിയന് സെക്രട്ടറി ഡി.രാജേന്ദ്രന് സ്വാഗതവും വൈസ്പ്രസിഡന്റ് ടി.ആര്.രഞ്ജുനന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട : എസ്എന്‍ഡിപി യോഗം മുകുന്ദപുരം താലൂക്ക് യൂണിയന് ആസ്ഥാനത്ത് ശ്രീനാരായണഗുരു സമാധി ദിനാചരണം നടന്നു. രാവിലെ വിശേഷാല്‍ ഗുരുപൂജയും ഉപവാസവും സമൂഹപ്രാര്‍ത്ഥനയും നടന്നു. ഉച്ചതിരിഞ്ഞ് സമാധിപൂജയും നടന്നു. പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, സെക്രട്ടറി പി.കെ.പ്രസന്നന്, വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യന് മുതുപറമ്പില്‍, ശിവദാസ് ശാന്തി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. യോഗം ഡയറക്ടര്‍മാരായ കെ.കെ.ബിനു, സജീവ്കുമാര്‍ കല്ലട, കെ.കെ.ചന്ദ്രന്, യുധിമാസ്റ്റര്‍, വനിതാസംഘം ചെയര്‍പേഴ്സണ്‍ മാലിനി പ്രേംകുമാര്‍, കണ്‍വീനര്‍ സുലഭ മനോജ്, വിനോദ്മാസ്റ്റര്‍, പി.ആര്.രാജന് എന്നിവര്‍ സന്നിഹിതരായിരിന്നു. പൈങ്ങോട് : 2427-ാം നമ്പര്‍ ശാഖയോഗത്തില്‍ ഗുരുപൂജയും സമൂഹപ്രാര്‍ത്ഥനയും അന്നദാനവും നടന്നു. ശാഖാപ്രസിഡണ്ട് രാമചന്ദ്രന്, സെക്രട്ടറി രവീന്ദ്രന്, പ്രിയ പത്മനാഭന് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പൊറിത്തിശേരി : 1665-ാം നമ്പര്‍ പൊറിത്തിശേരി ശാഖയില്‍ ഗുരുപൂജയും സമൂഹപ്രാര്‍ത്ഥനയും അന്നദാനവും നടക്കും. ശാഖാപ്രസിഡണ്ട് ശോഭനന്, സെക്രട്ടറി പ്രത്യുമ്നന്‍, രമപ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.
തളിയക്കോണം : 2217 -ാം നമ്പര്‍ പൊറിത്തിശ്ശേരി ശാഖയില്‍ ഗുരുപൂജയും സമൂഹപ്രാര്‍ത്ഥനയും അന്നദാനവും നടന്നു . ശാഖാപ്രസിഡണ്ട് ടി.കെ ഷാജുട്ടന്‍, സെക്രട്ടറി കെ.വി രവീന്ദ്രന്, വൈസ് പ്രസിഡന്റ് അശോകന് പി.യു എന്നിവര്‍ നേതൃത്വം നല്കി. സോഷ്യല്‍ മീഡിയയും കുട്ടികളും മാതാപിതാക്കളും എന്ന വിഷയത്തില്‍ പ്രബോധ്കുമാര്മാസ്റ്റര് പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: