കല്‍പ്പറ്റ : മോട്ടോര്‍ വാഹനവകുപ്പിന് പുറമെ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ ഘടിപ്പിച്ച പോലീസ് വാഹനവും നിരത്തിലിറങ്ങുന്നു. വയനാട് ജില്ലയില്‍ പ്രധാന നിരത്തുകളിലെല്ലാം പോലീസിന്റെ ഈ വാഹനം ഇനിമുതല്‍ പരിശോധനയ്ക്കുണ്ടാകും. അമിത വേഗതയില്‍ വരുന്ന വാഹനങ്ങളെ ഇന്സെപ്റ്ററിലൂടെ കണ്ടെത്തി പിഴയടപ്പിക്കും. പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് അതതു പോലീസ് സ്റ്റേഷനില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള പിഴയൊടുക്കാം. വാഹന അപടകടങ്ങള്‍ കുറയ്ക്കുന്നതിന് വാഹന പരിശോധന കര്‍ശനമാക്കാനും തീരുമാനമുണ്ട്. ജില്ലയിലെ ഇന്റര്‍സെപ്റ്റര്‍ വാഹന പരിശോധനയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് നിര്‍വ്വഹിച്ചു. മുട്ടിലിനടുത്ത വാര്യാടായിരുന്നു ആദ്യ ദിവസത്തെ പരിശോധനം.തുടര്‍ ദിവസങ്ങളില്‍ ജില്ലയുടെ പ്രധാന നിരത്തുകളിലെല്ലാം വാഹന പരിശോനയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: