ബത്തേരി: മനുഷ്യാവകാശ പ്രവര്‍ത്തകയെന്ന പേരില്‍ പണം തട്ടിയ സ്ത്രീയെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ഞാടി കോട്ടപ്പറമ്പ് മുംതാസ്(37)നെ ആണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പട്ടരുപടി സൈനബയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. സൈനബയില്‍ നിന്നും വീടു പണി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും പണം ശരിയാക്കാം എന്ന് പറഞ്ഞ് പലപ്പോളായി പണം വാങ്ങി. ഒരു തവണ 2500 രൂപ വാങ്ങിയതിന് രശീതും നല്കി. ഹ്യൂമന്‍ റൈറ്റ്സ് പീപ്പില്‍ പ്രൊട്ടക്ഷന്‍ സെക്രട്ടറി എന്ന് പറഞ്ഞാണ് ഇവര്‍ പരിചയപ്പെടുത്തി പണം തട്ടുന്നതെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ മറ്റു പലരില്‍ നിന്നും പണം തട്ടിയതായാണ് സൂചന. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: