പെരിന്തല്‍മണ്ണ; തേക്കിന് കോട് പാറക്കല്‍ അരൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞു. റോഡ് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയിട്ടും വാട്ടര്‍ അതോറിറ്റി മാത്രം അറിഞ്ഞ മട്ടില്ല. പെരിന്തല്‍മണ്ണ നഗര പരിധിയില്‍ കുടിവെള്ള ലഭ്യത ഏറ്റവും കുറഞ്ഞ പ്രദേശമാണ് തേക്കിന് കോട്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് കാരണം നൂറുകണക്കിന് വീട്ടുകാര്‍ വെള്ളം ഇല്ലാതെ നരകിക്കുകയാണ്. മിക്കവരുടെയും ടാങ്കുകള്‍ കാലിയായിട്ട് ദിവസങ്ങളായി. വാട്ടര്‍ അതോറിറ്റിയുടെ ഓഫീസില്‍ വിളിച്ചാല്‍ ഫോണ്‍ അറ്റന്ഡ്് ചെയ്യാറുകൂടിയില്ലന്നും പരാതി ഉയരുന്നു. പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി അടിയന്തരമായി കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: