ദുബായ്: കേരളീയം യുഎഇയുടെ ‘പൊന്നോണം 2016 ‘ന്റെ ബ്രോഷര്‍ രാജ്യസഭാ എംപി സുരേഷ്ഗോപി പ്രകാശനം ചെയ്തു. സേവനം ദുബായ് ചാപ്റ്ററിന്റെ സേവനോത്സവം മില്ലേനിയം സ്കൂളില്‍ നടന്ന പ്രകാശന ചടങ്ങില്‍ കേരളീയം യുഎഇയുടെ ജനറല്‍ സെക്രട്ടറി സന്തോഷ് പിലാക്കാട്, ട്രഷറര്‍ പ്രവീണ്‍ കുമാര്‍ നെടുമങ്ങാട് എന്നിവര്‍ സുരേഷ്ഗോപിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
ജനറല്‍ കണ്‍വീനര്‍ സുമേഷ് സുന്ദര്‍, ജോയിന്റ് സെക്രട്ടറി സുജിത് നൊച്ചൂര്‍ എന്നിവര്‍ മൊമെന്റോ നല്കി. വൈസ് പ്രസിഡന്റ് ചന്ദ്ര പ്രകാശ് കേരളീയത്തിന്റെ ഈ വര്‍ഷത്തെ ധനസഹായം കൈമാറി.
കേരളീയം യുഎ ഇ യുടെ ഓണാഘോഷമായ പൊന്നോണം 2016 നവംബര്‍ നാലിന് ദുബായിലെ ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: