കരുവാരക്കുണ്ട്: ജില്ലയില്‍ സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ബാലാവകാശ കമ്മീഷന് പദ്ധതി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കെതിരെയുളള പീഡനം വ്യാപകമായതിനെ തുടര്‍ന്നാണ് ഇത്തരതിലൊരു പദ്ധതി നടപ്പിലാക്കുന്നത്. പല സ്കുളുകളിലും യോഗ്യതയില്ലാത്ത അധ്യാപകരാണ് ഉയര്‍ന്ന ക്ലാസുകളില്‍ പഠിപ്പിക്കുകയും, വിദ്യാര്‍ത്ഥികളോട് മോശമായ രീതിയില്‍ പെരുമാറുകയും ചെയ്ത സാഹചര്യത്തിലാണ് സ്വകാര്യ സ്കുളുകളെ നിരീക്ഷിക്കാന്‍ പദ്ധതി തെയ്യാറാക്കുന്നത്. പദ്ധതിയുടെ അംഗീകാരത്തിനായി സംസ്ഥാന, ദേശീയ ബാലവകാശ കമ്മീഷനെ സമീപിച്ചതായി ജില്ലാ ബാലവകാശ കമ്മീഷന് ചെയര്മാന് അഡ്വ.ഷരീഫ് ഉളളത്ത് പറഞ്ഞു. ആദ്യഘട്ടത്തില്‍ ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്ന തരത്തിലാണ് ശുപാര്‍ശ നല്‍കിയതെന്ന് അദേഹം അറിയിച്ചു. ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുളള കുറ്റകൃതങ്ങള്‍ വ്യാപകമാവുന്നത് തടയാന്‍ ഇത് സഹായകമാവും. അധ്യാപകരുടെ യോഗ്യത, വിദ്യാര്‍ത്ഥികളോടുളള പെരുമാറ്റം എന്നതിനുപ്പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യം മാനേജുമെന്റുകള്‍ ഒരുക്കുന്നുണ്ടോ എന്നുകൂടി നിരീക്ഷിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: