കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി രണ്ടു പ്രദര്‍ശിനികള്‍ സ്വപ്ന നഗരിയിലും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലുമായി ഒരുക്കും. ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്ന സ്വപ്നനഗരിയിലേത് പ്രതിനിധികള്‍ക്ക് വേണ്ടിയാണ്.
24ന് ഉച്ചയ്ക്കു ശേഷമാണ് ആരംഭിക്കുക. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ പ്രദര്‍ശനം പൊതുജനങ്ങള്‍ക്കാണ്. 20 മുതല്‍ 25 വരെ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ പ്രദര്‍ശനം തുടരും.
ഭാരതീയ ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം, 1967ല്‍ കോഴിക്കോട് നടന്ന ജനസംഘസമ്മേളനത്തിന്റെ വിവരങ്ങള്‍, ദീനദയാല്‍ ഉപാദ്ധ്യായയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങള്‍, കേരള രാഷ്ട്രീയത്തില്‍ ബിജെപി നടത്തിയ ഇടപെടലുകള്‍, സിപിഎം അക്രമത്തില്‍ ബലിദാനികളായവരെക്കുറിച്ചുള്ള വിവരങ്ങള്‍, മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: