കട്ടക്ക്: ഭാര്യയുടെ മൃതദേഹവുമായി പന്ത്രണ്ട് കിലോമീറ്റര്‍ നടന്ന ദാന മാജിയുടെ ദൈന്യത്തിന് ദിവസങ്ങള്‍ക്കു ശേഷം ഒഡീഷയില്‍ നിന്ന് വീണ്ടും ദുഃഖചിത്രം.
വനവാസി വിഭാഗത്തിലെ പന തിരികയുടെ (65) മൃതദേഹം കൊണ്ടുപോകാന്‍ മകന്‍ ഗുണ തിരിക ആശ്രയിച്ചത് സൈക്കിള്‍റിക്ഷ. മാജി സംഭവത്തിനു ശേഷം ആംബുലന്‍സ് സൗകര്യമൊരുക്കിയെന്ന ഒഡീഷ സര്‍ക്കാരിന്റെ വാദത്തിനേറ്റ തിരിച്ചടിയുമായി സംഭവം.
വയറുവേദനയെത്തുടര്‍ന്നാണ് പനയെ ശനിയാഴ്ച ജാജ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി സങ്കീര്‍ണമായതോടെ കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളേജിലേക്കു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അതിനിടെ, പന മരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ വാന്‍ സര്‍വീസ് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. മറ്റ് ആംബുലന്‍സുകള്‍ തേടിയെങ്കിലും വിശ്വകര്‍മപൂജയുടെ അവധിയായതിനാല്‍ വിഫലം. ഇതിനിടെ, ദല്ലാള്‍ സമീപിച്ച് വാനിന് വന്‍ തുക ആവശ്യപ്പെട്ടു. പണം നല്‍കാനില്ലാതിരുന്ന ഗുണയ്‌ക്ക് സൈക്കിള്‍റിക്ഷയെ ആശ്രയിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: