ചാലക്കുടി: കൃഷിയിറക്കുവാന്‍ വെള്ളമില്ലാതെ കൊരട്ടിയില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടവും പരിസരത്തെ തോടുകളുമെല്ലാം വറ്റി വരണ്ടിരിക്കുകയാണ്. ഇരുപത്തിയഞ്ചേക്കറിലധികം പാടശേഖരമാണ് വെള്ളമില്ലാത്തെ ഉണങ്ങി കിടക്കുന്നത്.ആദ്യകാലത്ത് മൂന്ന് പൂഞ്ച കൃഷിയിറക്കിയിരുന്ന സ്ഥലങ്ങളില്‍ അത് രണ്ടാകുകയും പിന്നീട് ഒരു തവണ മാത്രം കൃഷിയിറക്കലായി.എന്നാല്‍ വെള്ളമില്ലാത്തതിനാല്‍ ഒരു വര്‍ഷമായി കൃഷിയിറക്കുവാന്‍ കഴിയത്ത അവസ്ഥയിലാണ്.
ഏകദേശം ഇരുപത്തോളം വരുന്ന കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്.ഇവിടുത്തെ പ്രധാന ജലസ്രോതസായി മല്ലംഞ്ചിറയില് വെള്ളമില്ലാത്തതാണ് കൃഷിയിറക്കാന്‍ സാധിക്കാത്തതിന് പ്രധാന കാരണമായിരിക്കുന്നത്.ഇറിഗേഷന്‍ കനാല്‍ വഴിയോ,കട്ടപ്പുറം ലിഫ്റ്റ് ഇറിഗേഷന്‍ വഴിയോ മല്ലംഞ്ചിറ കുളത്തില്‍ വെള്ളം എത്തിയാല്‍ മാത്രമെ ആറ്റപ്പാടത്തേക്ക് വെള്ളം എത്തുക്കുയൂള്ളൂ.എന്നാല്‍ മല്ലംഞ്ചിറ കുളം കാട്ടുപിടിച്ച് കിടക്കുന്നതിനാല്‍ ഇത് സാധ്യമാകുന്നില്ല.ലക്ഷങ്ങള്‍ മുടക്കി മല്ലംഞ്ചിറ കുളത്തില്‍ നവീകരണം നടത്തിയിരുന്നെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വിത്തുംവളവും, സര്‍ക്കാര്‍ സൗജന്യമായി നല്ക്കുന്നതുപോലെ പാടശേഖരത്തിലെ ടില്ലര്‍ അടിക്കുന്നതുള്പ്പടെയുള്ള ജോലികള്‍ക്ക് സര്‍ക്കാര്‍ സബ്ബ്സിഡി അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.ആറ്റപ്പാടത്ത് വെള്ളമെത്തിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.ആറ്റപ്പാടത്ത് വെള്ളം എത്തിയാല്‍ സമീപ പ്രദേശമായ കാടുകുറ്റി പഞ്ചായത്തിലെ ചാത്തന് ചാലിലേക്കും ഇവിടെ നിന്ന് വെള്ളം എത്തിക്കാന്‍ കഴിയും.അത് അവിടുത്തെ ജലസേചന സൗകര്യങ്ങള്‍ക്കും ് ഏറെ പ്രയോജനപ്പെടുന്നതാണ്.
കാലവസ്ഥയിലൂണ്ടായ മാറ്റവും മഴ കുറഞ്ഞതും കൃഷിയിറക്കാന്‍ കഴിയാത്തതിന് കാരണമായിട്ടുണ്ട്.കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ആറ്റപ്പാടത്തെ കര്‍ഷകര്‍ മറ്റു തൊഴില്‍ തേണ്ടി പോകേണ്ട അവസ്ഥയിലാണ് ഇപ്പോള്‍.പാടശേഖരം വറ്റി വരളുന്നത് കൃഷിയെയെന്നപോലെ സമീപത്തെ വീടുകളിലെ കുടിവെള്ളത്തേയും ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: