ചാലക്കുടി:കേബിളിന് കുഴിച്ച കുഴിയില്‍ വീണ പശുവിന് നാട്ടൂകാരുടെ ശ്രമകരമായ ഇടപെടലില്‍ ജീവന് തിരിച്ചുകിട്ടി.ദേശീയപാതയോരത്ത് പേരാമ്പ്രയില്‍ ആറടിയോളം താഴ്ചയുള്ള കുഴിയിലേക്കാണ് പശുവീണത്ത്.വീഴിച്ചയില് പശുവിന് പരിക്കേറ്റിട്ടുണ്ട്.കേബിളിടുന്നതിനായി സ്ഥാപ്പിച്ച കുഴി ശരിയാവണം മൂടാതിരുന്നതാണ് അപകടത്തിന് കാരണമായത്.
കുഴിയില്‍ വീണ പശുവിനെ നാട്ടുകാരും,ഉടമയും,പോലീസൂകാരുടേയും നേതൃത്വത്തില്‍ മണിക്കൂറുകളോളം ശ്രമിച്ചിട്ടാണ് കരക്ക് കറ്റുവാന് സാധിച്ചത്.റോഡിന്റെ വശങ്ങളില് സ്വകാര്യ കമ്പനികള്‍ കേബിളുകള്‍ സ്ഥാപ്പിക്കുന്നതിന് കാനകളും,കുഴിയും താഴ്ത്തുമ്പോള്‍ പാലിക്കേണ്ട ഒരു നിയമങ്ങളും പാലിക്കാതെയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്.ഇത് ജനങ്ങള്‍ക്കും വലിയ ഭീഷണിയാണ്.റോഡിനോട് ചേര്‍ന്നുള്ള കുഴികള്‍ ശരിയായ രീതിയില്‍ മൂടാതിരുന്നങന്റ കാല് നടയാത്രക്കാര്‍ക്കും ,ഇരുചക്രവാഹനങ്ങള്‍ക്കും വിലിയ ഭീഷണിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: