ചാലക്കുടി:ബിജെപി പ്രവര്‍ത്തകരുടെ ശ്രമത്തിലൂടെ ഇനി ദാക്ഷായണിയമ്മക്ക് അടച്ചറുപ്പള്ള വീട്ടില്‍ കിടക്കാം. .പരിരായം പഞ്ചായത്തിലെ കൊന്നക്കുഴിയില്‍ പരേതനായ ദാമോദരന്റെ ഭാര്യ ദാക്ഷായണിയമ്മയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന് ബിജെപി പ്രവര്‍ത്തകരും പരിയാരം പഞ്ചായത്ത് അധികൃതരും കൂട്ടായ് പ്രവര്‍ത്തനമാണ് കാര്ണം. ഭര്ത്താവീന്റെ മരണത്തോടെ അസുഖമുളള മകന്റെയും,മകളെ പോറ്റി വളര്‍ത്തേണ്ട ഗതികേടിലായിരിന്നു ദാക്ഷായണിയമ്മക്ക്.
കുലിപണിയെടുത്ത് മകളുടെ വിവാഹം നടത്തിയെങ്കിലും കൂരയില്‍ തന്നെ കഴിയുകയായിരുന്നു.കനത്ത മഴയിലൊക്കെ ഭീത്തിയോടെയാണ് മകനേയും കൂട്ടി വീട്ടില്‍ കഴിഞ്ഞിരുന്നത്. മണ്ണിന്റെ കട്ട ഉപയോഗിച്ച് നിര്‍മ്മിച്ച വീട് പണിയുവാന്‍ പഞ്ചായത്തില്‍ രണ്ട് ലക്ഷം രൂപ അനുവദിച്ചു എങ്കിലും ബാക്കി തുകയില്ലാതെ വിഷമിച്ചപ്പോള്‍ കൊന്നക്കുഴിയിലെ ബീജെപി പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ച് കൊടുക്കുവാന്‍ തയ്യാറാവുകയായിരുന്നു.ഇതിനെ തുടര്‍ന്ന് 650 ചതുരശ്രയടിയിലുള്ള വീടാണ് എല്ലാ സൗകര്യങ്ങളോടെ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്.
അഞ്ച് ലക്ഷം രൂപയോളം ചിലവിടാണ് വീട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.വീടിന്റെ താക്കാല്‍ ദാനം ദാക്ഷായിണിയമ്മക്ക് നല്കി ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് നിര്‍വ്വഹിച്ചു.ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്,മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ്,വാര്‍ഡ് മെമ്പര്‍ പി.എസ്.ശ്യാം,പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.എസ്.പ്രദീപ്,ബൈജു മാധവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: