പാവറട്ടി: സൗമ്യ വധക്കേസില്‍ ദൗര്‍ഭാഗ്യകരമായ വിധിയ്ക്ക് എല്‍ ഡി.എഫിനും യു ഡി എഫിനും തുല്യ പങ്കാളിത്തമെന്ന് എ.എന്‍.രാധാകൃഷ്ണന്.
ഗോവിന്ദച്ചാമി എന്ന ചാര്‍ലി തോമാസിനെ സുപ്രീം കോടതിവരെ കേസ് നടത്താനാവാശ്യമായ സാമ്പത്തികസഹായം നല്‍കിയവരെകുറിച്ചും അവരുടെ ഉദ്ദേശ ലക്ഷ്യത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. നീതിക്കായി സൗമ്യയുടെ അമ്മയും ബന്ധുമിത്രാതികളും നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം ബി ജെ പി ഉണ്ടാകുമെന്ന് മണലൂര്‍ നിയോജകമണ്ഡലം പ്രധാന പ്രവര്‍ത്തകരുടെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. എസ്.സി. മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജ്ജു തൊയക്കാവ്, മോഹനന് കളപ്പുരക്കല്‍, പ്രമോദ് ആനേടത്ത്, ഉണ്ണികൃഷ്ണന് മാടമ്പത്ത്, ജബ്ബാര്‍ വെങ്കിടങ്ങ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: