കോട്ടക്കല്‍: കോട്ടക്കല്‍ മേഖലാ ബിഎംഎസിന്റെ നേതൃത്വത്തില്‍ കോട്ടക്കലില്‍ വിശ്വകര്‍മ്മ ജയന്തി ആഘോഷിച്ചു. വൈകിട്ട് നാലരയോടെ കോട്ടക്കല്‍ കോട്ടപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം ആര്യവൈദ്യശാല ബിഎംഎസ് ജനറല്‍ സെക്രട്ടറി കെ.പി.മുരളീധരന്‍, കോട്ടക്കല്‍ മേഖല ബിഎംഎസ് സെക്രട്ടറി കെ.പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കെ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല ബിഎംഎസ് വര്‍ക്കിംഗ് പ്രസിഡന്റ് യു.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്യവൈദ്യശാല ബിഎംഎസ് ജനറല്‍ സെക്രട്ടറി കെ.വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ജയകൃഷ്ണന്‍ സ്വാഗതവും വി.സുമേഷ് നന്ദിയും പറഞ്ഞു.
















