കോട്ടയ്ക്കല്‍: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ പ്രത്യേക കാര്‍ഡിയോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ തുടങ്ങുന്ന കാര്‍ഡിയോളജി ക്യാമ്പ്് 30വരെ നീണ്ടുനില്‍ക്കും. ക്യാമ്പില്‍ ഹൃദയപരിശോധനകള്ക്ക് ആകര്‍ഷകമായ ഡിസ്്ക്കൗണ്ട് ലഭിക്കും. 1470 രൂപയ്ക്ക് ഹൃദയ സംബന്ധമായ പരിശോധനകളടങ്ങുന്ന പാക്കേജ് ക്യാമ്പില്‍ ലഭ്യമാക്കും. ഇസിജി, എക്കോ, ട്രെഡ്മില് ടെസ്റ്റ്, ഭക്ഷണം കഴിക്കുന്നതിനു മുമ്പ് രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന, ഭക്ഷണം കഴിച്ചതിനുശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന, ഭക്ഷണം കഴിക്കുന്നതിനു മുമ്പുള്ള ലിപിഡ് പ്രൊഫൈല്‍ പരിശോധന തുടങ്ങിയ പരിശോധനകളാണ് പായ്ക്കേജിലുള്ളത്. വിദഗ്ദ്ധരായ കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ ഹൃദയപരിശോധനയും പായ്ക്കേജിന്റെ ഭാഗമാണ്.
ഇതിനും പുറമെ രോഗികള്‍ക്ക് 5000 രൂപയ്ക്ക് ആന്‍ജിയോഗ്രാം പരിശോധനയും ആവശ്യമായവര്‍ക്ക് 69,800 രൂപയ്ക്ക് ആഞ്ചിയോപ്ലാസ്റ്റിയും ചെയ്യാനാകും. ഹൃദയരോഗങ്ങളെക്കുറിച്ച് ബോധവല്കരണം നടത്തുന്നതിനുവേണ്ടി ഹൃദയദിനം ആഗോളതലത്തില്‍ ആചരിക്കുകയാണെന്ന് ആസ്റ്റര്‍ മിംസ് കോട്ടയ്ക്കലിലെ സിഇഒ ഡോ.വി.പി.ജാസിര്‍ പറഞ്ഞു. ഹൃദയത്തെക്കുറിച്ച് ആളുകളെ മനസിലാക്കിക്കൊടുക്കുന്നതിനായി ഇക്കുറി കുറഞ്ഞ നിരക്കില്‍ ഹൃദയാരോഗ്യ പരിശോധനകള്‍ നടത്താനും വിദഗ്ധഡോക്ടര്‍മാരെ കാണുന്നതിനുമുള്ള അവസരമാണ് ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: