രാമവര്‍മ്മപുരം: ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ജീവന്റെ തുടിപ്പിന് രക്തദാനം എന്ന സന്ദേശവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തദാനം നടത്തും. തൃശൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐഎംഎ ബ്ലഡ് ബാങ്കില്‍ നടത്തിയ രക്തദാനം യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ആര്.ഹരി രക്തം നല്കി ഉദ്ഘാടനം ചെയ്തു. ഉദയകുമാര്‍ കടവത്ത് അദ്ധ്യക്ഷത വഹിച്ചു. രതീഷ് ചിയ്യാരത്ത്, അജീഷ്, വിനിത നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: