Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്ധകാരവിനാശിത്വാത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 10:33 pm IST
in Samskriti

നമുക്ക് ജീവിക്കാന്‍ ഒരു ഗുരുവിന്റെ ആവശ്യമുണ്ടോ? ഒരു തെലുങ്കുബാലനില്‍ ലോകഗുരുവിന്റെ ലക്ഷണങ്ങള്‍ കണ്ട് തിയോസൊഫിക്കല്‍ സൊസൈറ്റിക്കാരായ ആനി ബെസന്റും ലെഡ് ബീറ്ററും അവനെ ദത്തെടുത്ത് വിദ്യാഭ്യാസം നല്‍കി ധ്യാനമുറകള്‍ പരിശീലിപ്പിച്ച് വളര്‍ത്തി. യുവാവായപ്പോള്‍ താന്‍ ലോകഗുരുവല്ല എന്നുപറഞ്ഞു ആ കുട്ടി. പില്‍ക്കാലത്ത് സുപ്രസിദ്ധചിന്തകനായി ജനസഞ്ചയങ്ങളെ ആകര്‍ഷിച്ച ജിദ്ദു കൃഷ്ണമൂര്‍ത്തിയായിരുന്നു അത്. അവനവന്റെ വഴി സ്വയം കണ്ടെത്തുക എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്.

ഉയര്‍ന്ന മാനസികതലങ്ങളുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇത് പ്രസക്തമാണ്. അവര്‍ക്ക് സ്വയം വഴികള്‍ കണ്ടെത്താന്‍ സാധ്യമായിരിക്കാം. പൊതുവെ അതത്ര എളുപ്പമല്ല. പ്രകൃതിയോട് പൂര്‍ണമായി ഇണങ്ങി ജീവിക്കുന്ന ജീവികുലമായിരുന്നതിനാല്‍ ഒരുപക്ഷെ നമുക്ക് ആരുടെയും ആവശ്യമില്ലായിരുന്നിരിക്കാം. പക്ഷിമൃഗാദികളെ ശ്രദ്ധിച്ചാല്‍ നമുക്കതു മനസ്സിലാകും. പ്രകൃതി അവര്‍ക്കായി കൊടുത്തിട്ടുള്ള നിയമങ്ങള്‍ അനുസരിച്ച് അവര്‍ ജനിച്ച് ജീവിച്ച് മരിക്കുന്നു.

മനുഷ്യന്റെ കാര്യം കൂടുതല്‍ സങ്കീര്‍ണ്ണമാണ്.

‘പ്രതിജനഭിന്ന വിചിത്രമാര്‍ഗ്ഗമാം’ എന്നാണ് കവി മനുഷ്യജീവിതത്തെ വിശേഷിപ്പിക്കുന്നത്. ഓരോ മനുഷ്യനും ഓരോ കര്‍മ്മഗതി. ഈ വൈവിധ്യത്തില്‍ ഭിന്നിച്ചു ഭിന്നിച്ചു പോകുന്ന അവസ്ഥയാണ് നമ്മുടേത്. കുടുംബം, ജാതി, മതം, വര്‍ഗ്ഗം, വര്‍ണം, രാഷ്‌ട്രീയം, പ്രാദേശികത എന്നിങ്ങനെ പല ഘടകങ്ങളുടെയും സ്വാധീനത്തില്‍, ‘എന്റേത്’ എന്ന തോന്നലില്‍, നാം ഒരുമിക്കുന്നുണ്ടെങ്കിലും തങ്ങളെപ്പോലുള്ള മറ്റു കൂട്ടങ്ങളില്‍ നിന്ന് ഭിന്നിക്കാനുള്ള ഉപാധികളായി അവയെയും നാം മാറ്റുന്നു.

നാം അറിയുന്ന ചരിത്രവും സമകാലിക ലോകരംഗവും നമ്മെ മനസ്സിലാക്കിത്തരുന്നത് അതാണല്ലോ. എന്തിന്, പുരാണങ്ങളും ഇതിഹാസങ്ങളും ഉടനീളം സംഘര്‍ഷങ്ങളുടെ ഗാഥകളാണല്ലോ. ഈ ഭിന്നിപ്പുകളെ മെരുക്കാന്‍, സംഘര്‍ഷങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ നമ്മെ ഒടുവില്‍ സഹായിക്കുന്നത് ഗുരുക്കന്മാര്‍ തന്നിട്ടുള്ള സാംസ്‌കാരികമൂല്യങ്ങളാണ്. പലപ്പോഴും മറന്നുപോകുന്ന, കൈവിട്ടുകളയുന്ന ഈ മൂല്യങ്ങളെത്തന്നെയാണ് നാം ഒടുവില്‍ ഓര്‍ക്കുക, ആശ്രയിക്കുക. നമ്മുടെ നീതിയും ന്യായവും ഒക്കെ അവയില്‍ നിന്ന് പുറപ്പെട്ടിട്ടുള്ളതാണ്.

അതായത് നമ്മുടെ അറിവില്ലായ്‌മയുടെയും അതുഹേതുവായി ഉണ്ടാകുന്ന അഹങ്കാരത്തിന്റെയും അന്ധകാരം അകറ്റാന്‍ വെളിച്ചമാകുന്നത് ഗുരുക്കന്മാരുടെ വാക്കുകളാണ്. അവയില്‍ നിക്ഷിപ്തമായ ഈശ്വരേച്ഛയുടെ ശാശ്വതമൂല്യങ്ങളാണ്. ‘അന്ധകാരവിനാശിത്വാത് ഗുരുരിത്യഭിധീയതേ’ (അറിവുകേടിന്റെ) ഇരുട്ടിനെ നശിപ്പിക്കാനുള്ള കഴിവിനാല്‍, ഗുരുവിനെ (അറിവിന്റെ) വെളിച്ചം എന്നു വിളിക്കപ്പെടുന്നു എന്നാണ് ഗുരുഗീത പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

പുതിയ വാര്‍ത്തകള്‍

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.