Categories: Thrissur

വൈദ്യതി കണക്ഷന്‍ വിച്ഛേദിച്ചു; അംഗന്‍വാടിയുടെ പ്രവര്‍ത്തനം നിലച്ചു

Published by

ചാലക്കുടി: മുന്നറിയിപ്പില്ലാതെ വൈദ്യതി കണക്ഷന് വിച്ഛേദിച്ചതിനാല്‍ അംഗന്‍വാടിയിലെ കുട്ടികളുടെ കുടിവെള്ളം മൂട്ടി.മേലൂര്‍ പഞ്ചായത്തിലെ മൂരിങ്ങൂര്‍ സാന്‍ജോ നഗറിലുള്ള 91 നമ്പര്‍ അംഗനവാടിയിലെ വാട്ടര്‍ കണക്ഷനാണ് മുന്നറിയിപ്പില്ലാതെ വൈദ്യതി കണക്ഷന് വിച്ഛേദിച്ചത്.ഇത് മൂലം അംഗന്‍വാടിയി പഠനം മുടങ്ങി.കണ്കഷന്‍ വിച്ഛേദ്ദിക്കുകയും സമീപത്ത് കുട്ടികളും ടീച്ചര്‍മാരും നട്ടു വളര്‍ത്തിയിരുന്ന ചെടിത്തോട്ടവും നശിപ്പിച്ചതായി കൊരട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അവധി കഴിഞ്ഞ് ടീച്ചര്‍മാരെത്തിയപ്പോഴാണ് വെള്ളത്തിന്റെ കണ്കഷന്‍ വിച്ഛേദ്ദിച്ചതറിയുന്നത്.തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെ വിവരമറിയച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു,വാര്‍ഡ് അംഗം രാജേഷ് മേനോത്ത്,പഞ്ചായത്ത് മെമ്പര്‍മാരായ വനജ ദിവാകരന്‍,എം.ടി.ഡേവിസ് തുടങ്ങിയവരും സ്ഥലത്തെത്തി.കഴിഞ്ഞ കുറെ നാളത്തെ വെള്ളത്തിന്റെ വാടക കുടിശികയുണ്ടെന്ന് പറഞ്ഞാണ് കണ്കഷന്‍ കട്ടാക്കിയത്.എന്നാല്‍ ഇത് സംബന്ധിച്ച് ഒരറിയിപ്പോ,നിര്‍ദ്ദേശമോ ജലസേചന വകുപ്പില്‍ നിന്നറിയില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ഭരണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം അംഗന്‍വാടിക്ക് കണ്ക്ഷന്‍ നല്‍കിയെങ്കിലും മറ്റും ഒരു നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും പറയപ്പെടുന്നു.

എന്നാല്‍ അടിയന്തിരമായി അംഗന്‍വാടിയിലേക്കുള്ള വെള്ളത്തിന്റെ വിതരണം പുന.സ്ഥിപ്പിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് പ്രസിഡന്റ് പി.പി.ബാബു ആവശ്യപ്പെട്ടു. ജലവിതരണം പുന.സ്ഥാപ്പിച്ചിലെങ്കില്‍ ജലസേചന വകുപ്പ് ഓഫീസ് ഉപരോധിക്കുമെന്ന് പഞ്ചായത്ത് മെമ്പര്‍ രാജേഷ് മേനോത്ത് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts