വടക്കാഞ്ചേരി: പാടം നികത്തി കെട്ടിടം പണിയാനുള്ള നീക്കം ബി.ജെ.പി.പ്രവര്‍ത്തകര്‍ തടഞ്ഞു കൊടിനാട്ടി.കരുമത്ര പാറപ്പുറം പടിഞ്ഞാറെ വടക്ക് പാടത്തെ നിലം നികത്താനാണ് ഭൂമാഫിയയുടെ ശ്രമം.ഇന്നലെ രാവിലെ പ്രകടനമായെത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് തൂണുകളില്‍ കൊടിനാട്ടി. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ ബി.ജെ.പി.പ്രതിഷേധിച്ചു.
നിലം നികത്തുന്നതിനെതിരെ മന്ത്രി, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുന്നുമെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പാടം നികത്തല്‍ നടത്തുന്നത്. ബി.ജെ.പി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദാസ് വിളമ്പത്ത്, കെ.സുരേഷ്, ദിനേശന് തടത്തില്‍, വിനോദ് പണ്ടാരത്തില്‍, ശരത്ത് വള്ളിപറമ്പില്‍, ജ്യോതി കൃഷ്ണ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: