തൃശ്ശൂര്‍:ഡിഫ്തീരിയയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.കൊറൈന് ബാക്ടീരിയം ഡിഫ്തീരിയ എ ബാക്ടീരിയ മൂലം മനുഷ്യനുണ്ടാകു രോഗമാണ് ഡിഫ്തീരിയ. ഈ രോഗം മനുഷ്യനെ മാത്രമേ ബാധിക്കാറുള്ളൂ. മനുഷ്യനിലെ മ്യൂക്കസ് ആവരണങ്ങളേയും തൊലിയെയുമാണ് പ്രധാനമായും ബാധിക്കാറുള്ളത്. പ്രത്യേകിച്ചും തൊണ്ട, ടോസില്സ്, ശ്വാസനാളം, മൂക്ക്, കണ്ണിന്റെ പാട, ചെവി, ഗുഹ്യഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ രോഗം കാണപ്പെടുത്. രോഗിയുടെ കഫം, മൂക്കില്‍ നിന്നോ, തൊലിയില്‍ നിന്നോ ഉള്ള സ്രവങ്ങള്‍ എിവയിലൂടെയാണ് രോഗം പകരുത്. പ്രധാനമായും വായുവിലൂടെയോ, നേരിട്ടുള്ള ഇടപെടലുകളിലൂടെയോ ഇത് പടരാം.
സാധാരണയായി രോഗിയുമായി ഇടപെട്ടാല്‍ മൂന്ന്-നാല് ദിവസം കഴിയുമ്പോള്‍ ചെറിയ പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളോടുകൂടി ആരംഭിക്കുന്നു. ശബ്ദവ്യത്യാസത്തോടെയുള്ള ചുമ, കഴുത്തിലെ ഗ്രന്ഥികളുടെ വീക്കം (കഴല) എീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും തുടര്‍ന്ന് തൊണ്ടയില്‍ ഏതുഭാഗത്താണ് ബാധിക്കുത് ആ ഭാഗത്ത് കട്ടിയുള്ള ചാരനിറത്തിലുള്ള പാട പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ പാട നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണ്.
ഡിഫ്തീരിയ രോഗാണു ടോക്സിന് (വിഷ സ്രവങ്ങള്‍) പുറപ്പെടുവിക്കുകയും ഇതുമൂലം മരണംവരെ സംഭവിക്കുവാനിടയാക്കുകയും ചെയ്യുന്നു. കഴുത്തിലെ കഴലകള്‍ വീങ്ങി നീര് വയ്ക്കുകയും കാഴ്ചയില്‍ ‘ബുള്നെക്ക് ‘ പ്രതീതി ഉണ്ടാക്കുകയും ചെയ്യും. തൊണ്ടയിലെ പാടയും നീരും ചേര്‍ന്ന് ശ്വാസതടസ്സം രോഗിയില്‍ ഉണ്ടാക്കും. കൂടാതെ വിഷവസ്തുക്കള്‍ ശരീരത്തിലെ ഹൃദയം, കിഡ്നി, നാഡീവ്യൂഹം തുടങ്ങിയവയെ ബാധിച്ച് ദീര്‍ഘകാലം നിലനില്ക്കു സങ്കീര്‍ണ്ണതകള്‍ക്ക് ഇടയാക്കുന്നു.
ഈ രോഗം 15 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ബാധിക്കാറുള്ളതെങ്കിലും നല്ലൊരു ശതമാനം കുട്ടികള്‍ പ്രതിരോധകുത്തിവയ്പുകള്‍ എടുത്തിട്ടുള്ള നമ്മുടെ നാട്ടില്‍ കൗമാരപ്രായക്കാരേയും, ചെറുപ്പക്കാരേയും, പ്രായമായവരേയും കൂടി ബാധിക്കാന്‍ ഇടയുണ്ട്. പ്രതിരോധകുത്തിവയ്പ്പുകള്‍ എടുക്കുത് കുറഞ്ഞുവരുമ്പോള്‍ 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഇത് പകരാം. രോഗികളില്‍ 25 ശതമാനത്തിലേറെ മരണം റിപ്പോര്‍ട്ട ചെയ്തി’ട്ടുണ്ട്. രോഗ ലക്ഷണങ്ങളില്‍ നിന്നും തൊണ്ടയിലെ സ്രവ പരിശോധനയില്‍ നിന്നുമാണ് രോഗ സ്ഥിരീകരണം നടത്തുത്.
തൃശ്ശൂര്‍ ജില്ലയില്‍ പുന്നയൂര്‍ പഞ്ചായത്തില്‍ 12 വയസ്സായ പ്രതിരോധകുത്തിവയ്പെടുത്തിട്ടില്ലാത്ത ഒരു കുട്ടിക്ക് ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ചില മാസങ്ങളിലായി മലപ്പുറത്തും കോഴിക്കോടും ചില കേസുകള്‍ റിപ്പോര്’് ചെയ്യപ്പെടുകയും രണ്ട് മരണങ്ങള് ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
വടക്കേകാട്, പുയൂര്, പുയൂര്ക്കുളം ഭാഗങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗിയുടെ ചുറ്റുപാടുമുള്ള എല്ലാ ആളുകള്‍ക്കും പ്രതിരോധകുത്തിവയ്പ്പുകള്‍ നല്കി. കുട്ടി പഠിച്ച സ്കൂളിലും, മദ്രസയിലും പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്കിയിടിടുണ്ട്. ഈ പ്രദേശത്തിനു തൊട്ടടുത്ത മറ്റ് പ്രദേശങ്ങളിലും രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള നടപടി സ്വീകരിച്ചുവരുന്നു.
ഏകദേശം 20 വര്‍ഷത്തിലധികമായി കേരളത്തില്‍ നിുന്നം റിപ്പോര്‍ട്ട് ചെയ്യാത്ത ഈ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടത് പ്രതിരോധ കുത്തിവയ്പ്പുകളില്‍ നിന്നും പലരും വിട്ടുനില്ക്കുതുകൊണ്ടാണ്. അതിനാല്‍ പ്രതിരോധകുത്തിവയ്പ്പെടുക്കാത്തതോ, ഭാഗികമായി എടുത്തതോ ആയ എല്ലാ കുട്ടികളും അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തെ സമീപിച്ച് എത്രയും വേഗം പ്രതിരോധകുത്തിവയ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
കൗമാരക്കാര്‍ക്കും മുതിര്‍വര്‍ക്കും എടുക്കേണ്ട ടി.ഡി. വാക്സിന് സ്റ്റേറ്റില്‍ നിും ലഭ്യമാകുതിനനുസരിച്ച് ഡിഫ്തീരിയ കണ്ടെത്തിയ പ്രദേശങ്ങളിലും തുടര്‍് ബാക്കി സ്ഥലങ്ങളിലും ആരോഗ്യവകുപ്പ് നല്‍കുതാണ്. ഡിഫ്തീരിയ രോഗലക്ഷണങ്ങള്‍ കാണിക്കു കു’ികള്‍ ഉടന്ത െഅടുത്തുള്ള പി.എച്ച്.സി.യില്‍ ചികിത്സിക്കേണ്ടതാണ്.സമയത്തിന് കണ്ടെത്തിയാല്‍ ആന്റിബയോട്ടിക്കുകള്‍, ആന്റി ഡിഫ്തീരിക് സിറം തുടങ്ങിയവ നല്കി ഈ രോഗം പൂര്‍ണ്ണമായും ഭേദമാക്കാവുതാണ്.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: