തിരുവല്ല: കേരള പുലയര്‍ മഹാസഭ കുറ്റൂര്‍ 2346ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ തെങ്ങേലിയില്‍ അയ്യന്‍കാളിയുടെ സ്മൃതി മണ്ഡപം സ്ഥാപിച്ചു. അയ്യന്‍കാളി ജയന്തി ആഘോഷവും സ്മൃതി മണ്ഡപ സമര്‍പ്പണവും കെപിഎംഎസ് ജില്ലാ ജോ. സെക്രട്ടറി രാജന് തോട്ടപ്പുഴ നിര്‍വഹിച്ചു. ശാഖ പ്രസിഡന്റ് കെ.സി. വിനയന് അധ്യക്ഷത വഹിച്ചു.തിരുവല്ല യൂണിയന് സെക്രട്ടറി ജി. ചിപ്പി, പി.എ. പ്രസാദ്, എസ്. നിധിന്, പ്രസന്ന സതീഷ്, പി.ടി. ലാലന്, പ്രസന്നകുമാര്‍, വി.ആര്. ഉണ്ണിക്കൃഷ്ണന്, അശോകന്, ജോ ഇലഞ്ഞിമൂട്ടില്‍, ഷീബ ജയചന്ദ്രന്, കൗസല്യ രാമചന്ദ്രന്, രാജ് ദേവദാനം, കെ.എ. കേശവന്, പി. വിജയന്,അനില്‍കുമാര്‍, ടി. കെ. രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ജംക്ഷനില്‍ നിന്നു ഘോഷയാത്രയുംനടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: