തിരുവല്ല: മനക്കല്ചിറ പാര്‍ക്കിന്റെ വിഷയത്തില്‍ അധികാരികള്‍ കാട്ടുന്ന അവഗണനക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ബിജെപി കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ്് പറഞ്ഞു.കരാര്‍ എടുത്തിരിക്കുന്ന ആളുകള്‍ അവരവരുടെ ഇഷ്ടത്തിനാണ് തുറക്കുന്നത്.സാമഹ്യ വിരുദ്ധ ശല്യം അടക്കം ശ്രദ്ധയില്‍ പെടുത്തിയിട്ടും പഞ്ചായത്ത് അധികൃതരൊ പോലീസൊ ഇതുവരെ നടപടി എടുത്തിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തു.പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ രാജേഷ് മധുരം പാറ,സുനില്‍കുമാര്‍, പ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: