Categories: Entertainment

മള്‍ബറീസ്

Published by

ബിജുലാല്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മള്‍ബറീസ്’ ശ്രീനിവാസന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ പാഷാണം ഷാജി, വിപിന്‍, ഷമ്മി തിലകന്‍, റോമ, ബോബന്‍ ആലുമ്മൂടന്‍, കെ.ടി.എസ്. പടന്നയില്‍, കലാശാല ബാബു, പ്രേം കുമാര്‍, ടോണി, മദന്‍ലാല്‍, ബ്രഹ്മന്‍ ഹരിപ്പാട്, പൗലോസ്, കീര്‍ത്തി കൃഷ്ണ, സൂര്യകിരണ്‍, ഷീലാ കുര്യന്‍, ഷീലാ നായര്‍, കനകലത, അംബികാ മോഹന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

യൂസഫലി കേച്ചേരി അവസാനമായി എഴുതിയ നാലു ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ – അബ്ദുള്‍ കരീം, സതീഷ് ജോര്‍ജ്ജ്, സംഗീതം – അജിത് സുകുമാര്‍, റിച്ചാര്‍ഡ് ആന്റണി, ആലാപനം – വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, ശ്രേയാ മോഹന്‍, സിത്താര, ക്യാമറ – സിബി, എഡിറ്റര്‍ – പി. സി. മോഹന്‍, പശ്ചാത്തല സംഗീതം- കൈതപ്രം വിശ്വനാഥന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by