പെരിന്തല്‍മണ്ണ: നഗരസഭയുടെ രണ്ടാഴ്ച്ച നീണ്ടു നിന്ന ഓണം ബക്രീദ് ആഘോഷ പരിപാടികളുടെ സമാപന ഘോഷയാത്ര വഴിയാത്രക്കാര്‍ക്ക് കൗതുകമുണര്‍ത്തി. പെരിന്തല്‍മണ്ണ മനഴി സ്റ്റാന്റ പരിസരത്തു നിന്നും തുടങ്ങിയ ഘോഷയാത ടൗണ്‍ചുറ്റി നഗരസഭ പരിസരത്ത് സമാപനം കുറിച്ചു. ഘോഷയാത്രയുടെ മുന്‍ നിരയില്‍ അരക്ക് താഴെ തളര്ന്നവരുടെ സംഘടനയായ സാന്ത്വനം പ്രവര്‍ത്തകരായ സലീം കീഴിശ്ശേരിയും സംഘവും അണി നിരന്നതും, നഗരസഭ പ്രദേശത്തെ ക്ലബ്ബ്, സാംസ്കാരിക പ്രവര്‍ത്തകരും ഘോഷയാത്രയില്‍ അണിനിരന്നതും ഘോഷയാത്രക്ക് ഏറെ മാറ്റ്കൂട്ടി. പെരിന്തല്‍മണ്ണയില്‍ പൂരം ഉണ്ടായിരുന്നോ എന്ന സംശയത്തിലായിരുന്നു ഘോഷയാത്ര കണ്ട പലര്‍ക്കും സംശയം. മാത്രമല്ല പൂരലഹരിയില്‍ തന്നെയായിരുന്നു പെരിന്തല്‍മണ്ണ നഗരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: