മലപ്പുറം: പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിച്ച് കടന്നുകളയുകയും ചെയ്ത പ്രതിയെ നിമിഷങ്ങള്‍ക്കകം പോലീസ് പിടികൂടി. മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി കിഴക്കേതട്ടായില് വീട്ടില്‍ കിഷോര്‍(32) ആണ് പിടിയിലായത്. പുലര്‍ച്ചെ ഒരു മണിയോടെ ഇയാള്‍ മലപ്പുറം പോലീസ് സ്റ്റേഷന് മുന്‍വശം വന്ന് ബഹളം വെക്കുന്നതായി ശ്രദ്ധയില്‍പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അടുത്തേക്ക് ചെന്ന് ഇയാളെ ഓടിച്ചു വിട്ടിരുന്നു. അല്‍പ്പസമയത്തിനകം ഇയാള്‍ ഒരു കാറില്‍ വീണ്ടും സ്റ്റേഷനിലേക്ക് വന്ന് പോലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിച്ച് കടന്നുകളഞ്ഞ് നിമിഷങ്ങള്‍ക്കകം പിടിയിലാവുകയായിരുന്നു. മലപ്പുറം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബി.എസ്.ബിനുവിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.എ.മുഹമ്മദ് ഷാക്കിര്‍, അബ്ദുല്‍ അസീസ്, എന്‍.എം.അബ്ദുല്ല ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: