പുല്‍പ്പള്ളി : വിശ്വകര്മ്മദിനമായ സെപ്തംബര്‍ 17ന് ഭാരതീയ മസ്ദൂര്‍ സംഘം ദേശീയ തൊഴിലാളി ദിനമായി ആചരിക്കും. ജില്ലയില്‍ ബിഎം എസ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ദിനാചരണം നടത്തുന്നത്.
പുല്‍പ്പള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 17ന് വൈകിട്ട് നാലുമണിക്ക് സ്വതന്ത്ര മൈതാനിയില്‍ ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡഡന്റ് ഇ.ആര്.ശശികുമാര്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ സംഘനയുടെ വിവിധ ഭാരവാഹികള്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: