മാനന്തവാടി : നബാര്‍ഡിന് കീഴില്‍ കാര്‍ഷികേതര ഉത്പ്പാദന കമ്പനി രൂപീകരിക്കുന്നു. ഇപ്പോഴത്തെ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കു കാര്‍ഷിക ഉല്പാദക കമ്പനികളുടെ അതേ മാത്യകയിലായിരിക്കും കാര്‍ഷികേതര ഉല്പാദക സംഘങ്ങളും രൂപീകരിക്കുക. ഇതിനുള്ള നയം തയ്യാറായി കഴിഞ്ഞതായി നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ വി ആര് രവീന്ദ്രനാഥ് പറഞ്ഞു. ഇന്ത്യയിലാകെ രണ്ടായിരത്തിലധികം കാര്‍ഷിക ഉല്പാദക കമ്പനികളും ഫെഡറേഷനുകളും സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 107 എണ്ണം കേരളത്തിലാണ്. ഉല്പാദനവും വിപണനവും കാര്യക്ഷമമാക്കി കാര്‍ഷിക മേഖലയെ ശക്തിപെടുത്തുന്നതിന് ആരംഭിച്ച ഇത്തരം കമ്പനികള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. വയനാട്ടില്‍ ഇത്തരം ആറ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സജികുമാര്‍ പറഞ്ഞു. 100 മുതല്‍ 800 വരെ അംഗങ്ങള്‍ ഓരോ കമ്പനിയിലും ഉണ്ട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തരമായും അല്ലാതെയും വിപണന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഈ സാമ്പത്തിക വര്‍ഷം പ്രത്യേക പരിപാടികള്‍ നടത്തിവരുന്നുണ്ട്.
നബാര്‍ഡ് ആര്.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പെടുത്തി ഗ്രാമങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 650 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും ചീഫ് ജനറല്‍ മാനേജര്‍ രവീന്ദ്രനാഥ് പറഞ്ഞു. കേരളത്തില്‍ നബാര്‍ഡ് നല്‍കും. ഫണ്ടില്‍ കുറച്ച് വിഹിതം ചിലവഴിക്കപെടാതെ പോകുന്നുണ്ട്. ഇത് പരിശോധിച്ച് മുഴുവന്‍ തുകയും വിനിയോഗിക്കുന്നതിന് നടപടികള്‍ കാര്യക്ഷമമാക്കുമെന്നും അദേഹം പറഞ്ഞു. കുറഞ്ഞ പലിശ നിരക്കില്‍ ദീര്‍ഘകാല വായ്പകള്‍ കൃഷിക്കായി നല്‍കുന്നുണ്ടെങ്കിലും ഹ്രസ്വകാല വായ്പകളെയാണ് കൂടുതല്‍ പേരും എടുക്കുന്നതെന്നും സിജിഎം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: