തൃശൂര്‍: സാമൂഹിക സമരസതാ വാരത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ആചാര്യത്രയജയന്തി ആഘോഷിക്കും. വൈകീട്ട് നാലിന് പാറമേക്കാവ് പുഷ്പാഞ്ജലി ഹാളില്‍ നടക്കുന്ന പരിപാടി സ്വാമി പുരുഷോത്തമാനന്ദസരസ്വതി ഉദ്ഘാടനം ചെയ്യും. അഡ്വ. പി.എസ്.ഈശ്വരന് അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി സംസ്ഥാന ജോ.സെക്രട്ടറി കെ.വി.സദാനന്ദന്, ചേറൂര് എന്‍എസ്എസ് കരയോഗം പ്രസിഡണ്ട് മുരളി കോളങ്ങാട്ട്, കെപിഎംഎസ് ജില്ലാസെക്രട്ടറി സി.എ.ശിവന് എന്നിവര്‍ സംസാരിക്കും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് എസ്ജെആര്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: