ചാലക്കുടി: മഹാത്മ അയ്യന്‍ങ്കാളിയുടെ ജന്മദിനം മലയാള കലണ്ടര്‍ പ്രകാരം ആചരിക്കണമെന്ന് അംബേദ്ക്കര്‍ സ്മാരക സാംസ്കാരിക സമിതി ആവശ്യപ്പെട്ടു സമ്മേളനം ബി.ഡി.ദേവസി എംഎല്‍എ ഉദ്ഘാടനം ചെയ്തു.കെ.ആര്.കേളപ്പന് അദ്ധ്യഷത വഹിച്ചുനഗരസഭ കൗണ്‍സിലര്‍ വി.ജെ.ജോജി, സി.കെ.കൃഷ്ണന്‍കുട്ടി,പി.സി.നീലന്,വി.എം.സുബ്രന്,സകുപാപ്പാരി,ബാലന് ഇരിപ്പശ്ശേരി,അപ്പു കുറ്റിപ്പാട്ട് സംസാരിച്ചു. അയ്യന്‍ങ്കാളി ജയന്തിയും ഓണാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.കൊരട്ടി കട്ടപ്പുറം കെപിഎംഎസ് സംഘടിപ്പിച്ച ഓണാഘോഷവും,അയ്യന്‍ങ്കാളി വാരാഘോഷവും പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന് ഉദ്ഘാടനം ചെയ്തു. ചാലക്കുടി എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന്.കെപിഎംഎസ്, ജില്ല കമ്മിറ്റിയംഗം പി.ഒ ബാബു പഞ്ചായത്തംഗങ്ങളായ ബിന്ദു കുമാരന്,സൗമ്യ രാജേഷ് കെപിവൈഎം ചാലക്കുടി ഏരിയ പ്രസിഡന്റ് ഷിജു ചുനക്കര,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യന്‍ പി.സി,ബിജു ടി.എസ്.സുബ്രഹ്മണ്യന്,എം.പി.വിജയന്,മിനി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.രജനി സുരേഷ്,പ്രശാന്ത്, ശരത്,രജിന് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.കൊരട്ടി ചുനക്കര കൊരട്ടി ശാഖയില്‍ വിവിധ പരിപാടികളോടെ ജയന്തിയാഘോഷിച്ചു.പ്രസിഡന്റ് വി.എം.വാസു അദ്ധ്യഷത വഹിച്ചു.പി.സി.കാവലന് സമ്മേളനം ഉദ്ഘാടനം ചെയ്തു.സി.കെ.ചന്ദ്രബാബു,ചന്ദ്രന് വാരിക്കാടന്‍,പി.കെ.പ്രഹഌദന് ഉഷ വാസു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: