മുഹമ്മദ്
തൃശൂര്‍:കേരളത്തിലെ മുസ്ലീം പള്ളികളില്‍ മോഷണം നടത്തിയ കര്‍ണ്ണാടക സ്വദേശിയെ ഷോഡോ പോലീസ് അറസ്റ്റ് ചെയ്തു.മൈസൂര്‍ സ്വദേശി മുഹമ്മദ്(26)നെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ജെ ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.കഴിഞ്ഞ ആഗസ്റ്റ് 21 ന് കെ എസ് ആര്‍ടിക്ക് സമീപമുള്ള പള്ളിയില്‍ നിന്നും ലാപ്ടോപ്പും,മൊബൈലും 75000 രൂപയും മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്.
പള്ളിയില്‍ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.വിശജമായി ചോദ്യം ചെയ്തതില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി,നിലമ്പൂര്‍,കണ്ണൂര്‍,വഴിക്കടവ് എന്നിവിടങ്ങളിലെ പള്ളികളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് മനസിലായി.വഴിക്കടവില്‍ മോഷണശ്രമത്തിനിടെ പിടിയിലായ ഇയാള്‍ കഴിഞ്ഞ ജൂണ്‍ വരെ ജയിലിലായിരുന്നു.ജയിലില്‍ നിന്നിറങ്ങിയ പ്രതി മൈസൂരില്‍ നിന്നും ബംഗളൂരുവിലേക്ക് താമസം മാറ്റുകയായിരുന്നു.
ഈസ്റ്റ് എസ്ഐ ലാല്‍കുമാര്‍,ഷാഡോ പോലീസിലെ എസ്ഐമാരായ ഡേവിസ് എംപി,വികെ .അന്‍സാര്‍,എഎസ്ഐമാരായ പിജി.സുവൃതകുമാര്‍,പിഎം.റാഫി,സീനിയര്‍ സിപിഒമാരായ കെ.ഗോപാലകൃഷ്ണന്,സന്തോഷ്,സിപിഒമാരായ ടിവി.ജീവന്,സിപി.ഉല്ലാസ്,എംഎസ്.ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: