ഗന്ധര്‍വാസ് ഗുരുവായൂരിന്റെ കര്‍ണാട്ടിക് ഫ്യൂഷനില്‍ വി.ഹരി നന്ദ പാടുന്നു
ഗുരുവായൂര്‍:ഓണനാളുകള്‍ ഗുരുവായൂരിനെ സംഗീത സാന്ദ്രമാക്കി ഗന്ധര്‍വാസ് ഗുരുവായൂരിന്റെ കര്‍ണാട്ടിക് ഫ്യൂഷന്‍ ശ്രദ്ധേയമായി.ഡിഗ്രി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപം കൊടുത്ത ട്രൂപ്പായ ഗന്ധര്വാസിന്റെ അരങ്ങേറ്റം കൂടിയായിരുന്നു കഴിഞ്ഞ ദിവസം ഗുരുവായൂരപ്പ സന്നിധിയില്‍ അരങ്ങേറിയത്.ഗണപതി സ്തുതിയോടെയാണ് സംഗീത പരിപാടിക്ക് തുടക്കമായത്.രഘുവംശ സുധ എന്നു തുടങ്ങുന്ന കീര്‍ത്തനം പ്രിയാ ഹരിശങ്കര്‍ കീബോര്‍ഡില്‍ വായിച്ചു. മഹാ ദേവ ശിവ ശംഭോ എന്ന കീര്‍ത്തം വി.ഹരി നന്ദ പാടി.
അനന്തകൃഷ്ണന് മൃദംഗവും അഭിജിത് ജാസ്ഡ്രമ്മും,സൂരജ് സത്യന് ഗിറ്റാര്‍,ഹര്‍ഷിദ് ബേസ് ഗിറ്റാര്‍ എന്നിവ വായിച്ചു.സംസ്ഥാന സ്കൂള്‍ യുവജനോത്സവങ്ങളിലും ഇന്‍ര്‍സോണ്‍ മത്സരങ്ങളിലും പങ്കെടുത്തിരുന്നവര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ഗന്ധര്‍വാസ്. ലോകസംഗീതത്തില്‍ കര്ണാട്ടികിന്റെ സാധ്യതയെ ഉപയോഗപ്പെടുത്തുകയാണ് ട്രൂപ്പിന്റെ ലക്ഷ്യം.പാശ്ചാത്യ സംഗീതവും കര്ണാട്ടികും സമന്വയിപ്പിച്ച് പുതിയ പരീക്ഷണളാണ് സംഘം നടത്തുന്നത്.

ക്ഷേത്രനടയില്‍ തിരുവോണ ദിനത്തില്‍ തീര്‍ത്ത ഉഷപൂജകൃഷ്ണന്റെ പൂക്കളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: