കുമ്മനം: ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ ശ്രീമദ് ദേവീഭാഗവത സപ്താഹ യജ്ഞം ഇന്ന് ആരംഭിച്ച് 25ന് അവസാനിക്കും. ഇന്ന് രാവിലെ 9ന് കുടമാളൂര്‍ മൂത്തേടത്തുകാവില്‍ നിന്നും ദേവി വിഗ്രഹം വഹിച്ചു കൊണ്ടുള്ള ഹംസരഥഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5.30ന് ഘോഷയാത്ര അമ്പലക്കവലയിലെ കാണിക്ക മണ്ഡപത്തിന് സമീപം എത്തിച്ചേരും. 6ന് യജ്ഞാചാര്യന്‍ ഭാഗവതശ്രീനിധി ഇല്ലത്തപ്പന്‍ കാവ് ജനാര്‍ദ്ധനന്‍ നമ്പൂതിരി തമ്പലക്കാട് മാഹത്മ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ക്ഷേത്രം തന്ത്രി സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കേരളാ സഹകരണ വകുപ്പ് സെക്രട്ടറി വേണുഗോപാല്‍, വാര്‍ഡ് മെമ്പര്‍ രാജി സനീഷ്, ക്ഷേത്രം മേല്‍ശാന്തി എം.എസ്. സുജിത്ത് നമ്പൂതിരി എന്നിവര്‍ സംസാരിക്കും.
















