പൊന്‍കുന്നം: ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കുന്നതിന് പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാക്കിയെന്നാരോപിച്ച് മഹിളാമോര്‍ച്ച കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി പൊന്‍കുന്നത്ത് പ്രതിഷേധ പ്രകടനം നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജ്, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. നോബിള്‍ മാത്യു, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ ജി. ഹരിലാല്‍, വി.ആര്‍. രഞ്ജിത്ത്, ബിജു കൊടക്കനാല്‍, പഞ്ചായത്തംഗങ്ങളായ മണിരാജു, വി.ജി. രാജി, മഹിളാ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതി ബിനു, ജയരാധാകൃഷ്ണന്‍, എം.ജി. വിനോദ്, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി. നാരായണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
















