ന്യൂദല്‍ഹി: ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ സംവിധാനം വഴി ഭാരതത്തിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. 2016 ആഗസ്തില്‍ 66,097 വിനോദസഞ്ചാരികള്‍ ഇ-ടൂറിസ്റ്റ് വിസ ഉപയോഗിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 22,286 ആയിരുന്നു.196.6 ശതമാനം വളര്‍ച്ച.
2014 നവംബര്‍ 27ന് കേന്ദ്രം നടപ്പാക്കിയ ഇ-ടൂറിസ്റ്റ് വിസ 16 വിമാനത്താവളങ്ങള്‍ വഴി 150 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ലഭ്യമാക്കുന്നുണ്ട്. 2016 ജനുവരി മുതല്‍ ആഗസ്ത് വരെ 6,06,493 വിനോദസഞ്ചാരികള്‍ ഇ-ടൂറിസ്റ്റ് വിസ ഉപയോഗപ്പെടുത്തി. ബ്രിട്ടനില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് സൗകര്യം ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത്; 19.4 ശതമാനം. അമേരിക്ക(13.2%), ചൈന(6.7%), ഫ്രാന്‍സ് (6.4%), സ്പെയിന്(6.1%), യുഎഇ(5.5%), ജര്‍മനി(4.6%), ഓസ്ട്രേലിയ(3.7%), കാനഡ(3.5%), കൊറിയ(2.4%) എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഈ സംവിധാനം ഉപയോഗപ്പെടുത്തി.
ഭാരതത്തിലെ വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം ഇ-ടൂറിസ്റ്റ് വിസകള്‍ നല്‍കിയത് ന്യൂദല്‍ഹിയാണ്; 45.30 ശതമാനം. മുംബൈ(21.53%), ബംഗലൂരു(7.58%), ചെന്നൈ(8.82%), ഹൈദരാബാദ്(3.52%), കൊച്ചി(4.60%), കോല്‍ക്കത്ത(2.07%), അഹമ്മദാബാദ്(1.44%), അമൃത്സര്‍(2.01%), തിരുവനന്തപുരം(1.36%) എന്നീ വിമാനത്താവളങ്ങള്‍ വഴിയും ഇ- ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: