ചാലക്കുടി: നഷ്ടപ്പെട്ട പൊതുകളി സ്ഥലം വീണ്ടും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും,ആധുനിക രീതിയിലുള്ള സ്ക്കൂള് കെട്ടിട സമുച്ചയം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടും മുന്‍ ഫുട്ബോള്‍ താരങ്ങളും,നാട്ടുകാരും തിരുവോണ നാളില്‍ ഉപവാസ സമരം നടത്തി.മുന്‍സിപ്പല്‍ ജംഗ്ഷനില്‍ നടന്ന പ്രതിക്ഷേധ ഉപവാസ സമരം അന്തര്‍ദ്ദേശിയ ഫുട്ബോള്‍ താരവും കേരള ഫുട്ബോള്‍ ടീം കോച്ചുമായ എം.എം.ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.
അന്തര്‍ദേശീയ കോച്ച് ടി.കെ.ചാത്തുണ്ണി അദ്ധ്യഷത വഹിച്ചു.ചാലക്കുടി പനമ്പിള്ളി ഗോവിന്ദമേനോന് സ്മാരക സര്‍ക്കാര്‍ ഹൈസ്ക്കൂളിന് പുതിയ കെട്ടിടം പണിയുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് പ്രശ്നത്തിന് കാരണമായിരിക്കുന്നത്..
സമരം കൂടുതല്‍ ശക്തമാക്കുമെന്നും അനിശ്ചിത കാല നിരാഹരസമരം ഉള്‍പ്പടെ നടത്തുവാന്‍ തയ്യാറാകുമെന്ന് യോഗത്തില്‍ അദ്ധ്യഷത വഹിച്ച കോച്ച് ടി.കെ.ചാത്തുണ്ണി പറഞ്ഞു.
ഫുട്ബോള്‍ താരങ്ങളായ പി.വി.രാമകൃഷ്ണന്.ജോസ്ഫ് അറങ്ങശ്ശേരി.എം.ഒ.ജോസ്,നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്,ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ്,യുഡിഎഫ് ചെയര്മാന് എബി ജോര്‍ജ്ജ്,മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് ഐ.ഐ.അബ്ദുള്‍ മജീദ്,യുജീന് മൊറേലി,അഡ്വ.സി.ജി.ബാലചന്ദ്രന്,ഷിബു വാലപ്പന്,അഡ്വ.ബിജു എസ് ചിറയത്ത്,സലീം കളക്കാട്ട്,കെ.രാമന്,ഷോണ്‍ പല്ലിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.പ്രതിക്ഷേധ ഉപവാസ സമരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,ജനപ്രതിനിധികളും മറ്റും പ െങ്കടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: