തൃശൂര്‍ : സൗമ്യ വധക്കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നാരോപിച്ച് ബി.ജെ.പി-യുവമോര്‍ച്ച ജില്ലാക്കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
നഗരത്തില്‍ പ്രതിഷേധ പ്രകടനത്തിനുശേഷം കോര്പ്പറേഷന് ഓഫീസിനു മുന്നിലെത്തിയാണ് കോലം കത്തിച്ചത്. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥ്, നേതാക്കളായ പ്രദീപ്കുമാര്‍ മുക്കാട്ടുകര, ബാബു വലിയവീട്ടില്‍, രതീഷ് ചീരാത്ത്, ഇ.എം.ചന്ദ്രന്, മനോജ് നെല്ലിക്കാട്, സുധീഷ് മേനോത്തു പറമ്പില്‍, എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, ഐ.ളിതാംബിക, നേതാക്കളായ പി.വി.സുബ്രഹ്മണ്യന്, രാജന് നെല്ലങ്കര, വിപിന്‍ ഐനിക്കുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: