കണ്ടശ്ശാംകടവ്: കനോലി കനാലിലെ കണ്ടശ്ശാംകടവ് ജലോത്സവത്തിന് താരത്തിളക്കം. കൃഷി വകുപ്പു മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍ , കുടുംബ സമേതനായി എത്തിച്ചേര്‍ന്ന ജില്ലാ കളക്ടര്‍ ഡോ: എ കൗശിക് , സി എന്‍ ജയദേവന് എംപി ,എം എല്‍എമാരായ മുരളി പെരുനെല്ലി, ഗീതാ ഗോപി ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടനചടങ്ങിനെത്തി . വള്ളംകളി മത്സരം ആദ്യമായി കാണുന്ന കളക്ടറും കുടുംബവും ഫ്ളോട്ടിങ് സ്റ്റേജിലിരുന്ന് മത്സരം ആസ്വദിച്ചു. ജില്ലാ സബ്ബ് ജഡ്ജിമഹേഷ്, റൂറല്‍ എസ്പി ആര് നിശാന്തിനി, ഇരിങ്ങാലക്കുട എഎസ്പി മെറിന് ജോസഫ് തുടങ്ങിയവരും രണ്ടോണനാളിലെ ജലോത്സവ ം കാണാനെത്തി. പുലമ്പുഴക്കടവ് മുതല്‍ മാമ്പുള്ളിക്കടവ് വരെ ഇരു തീരങ്ങളിലും അണിനിരന്ന എണ്ണമറ്റ പുരുഷാരം ് ജലോത്സവത്തിന്റെ ജനപ്രീതി വിളിച്ചോതുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: