നിലമ്പൂര്‍: ഓണം നാളുകള്‍ മദ്യമുക്തമാക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച നിലമ്പൂര്‍ ബീവറേജസ് ഔട്ട്ലെറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. നിലമ്പൂര്‍ ടൗണില്‍ നിന്ന് പ്രകടനമായി എത്തിയാണ് ബീവറേജസ് ഔട്ട്ലെറ്റുകള് പൂട്ടിച്ചത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുധീഷ് ഉപ്പട അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി.രതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.ടി.വിദ്യാധരന്, സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ അഡ്വ.ടി.കെ.അശോക് കുമാര്‍, തമിദാസ് ചീരോളി എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് റിജു ചെറവത്ത് സ്വാഗതവും, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ വളാഞ്ചേരി നന്ദിയും പറഞ്ഞു.
തിരൂര്‍: തിരുവോണ ദിവസം ബീവറേജസ് ഔട്ട്ലെറ്റുകള് തുറക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി തിരൂര്‍ ബീവറേജസ് ഔട്ട്ലെറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. ഓണം നാളുകള്‍ മദ്യമുക്തമാക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് താഴെപ്പാലത്തു നിന്ന് പ്രകടനമായി വന്നാണ് ബീവറേജസ് ഔട്ട്ലെറ്റുകള് പൂട്ടിച്ചത്. യുവമോര്‍ച്ച തിരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് ചേമ്പ്ര സ്വഗതവും, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സൂരജ് താനൂര്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് റിജു ചെറവത്ത് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച താനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിയേഷ് നന്ദിയും പറഞ്ഞു. തിരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പ്രദീപ,് ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പറശ്ശേരി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തെലത്ത്, യുവമോര്‍ച്ച തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിമാരായ സുബിന്‍ഷാ, ശ്യാംജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: