കൊച്ചി: ഫോര്‍ഡ് ഇന്ത്യ, 45-ലേറെ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്കി. ഫോര്‍ഡിന്റെ 14,000-ത്തോളം ജീവനക്കാര്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ഇതിനായി കമ്പനി ഫണ്ടില്‍ നിന്നും 700,000 ഡോളര്‍ സംഭാവന നല്‍കും.
വിദ്യാഭ്യാസം, പരിസ്ഥിതി, സുരക്ഷ, ആരോഗ്യം, ശുചീകരണം, എന്നീ മേഖലയിലാണ് ഫോര്‍ഡ് പ്രത്യേക ഊന്നല്‍ നല്‍കുന്നത്.
ഇന്റര്‍സ്കൂള്‍ സ്പോര്‍ട്സ് ഫെസ്റ്റിവല്‍, വിഷയാധിഷ്ഠിത കലാമത്സരം, ശാസ്ത്ര ശില്‍പ്പശാല, സ്കൂള്‍ കുട്ടികള്‍ക്കായി മെന്ററിങ് സെഷനുകള്‍, വാഹന സുരക്ഷ, ശില്‍പ്പശാലകള്‍, വൃക്ഷത്തൈ നടല്‍, സ്കൂളുകളില്‍ മ്യൂറല്‍, പെയിന്റിങ്, ദേശീയപാത 45-ല്‍ ശുചീകരണം എന്നിവയാണ് പ്രധാന പദ്ധതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: