തൊടുപുഴ: പോലീസ് നടത്തിയ പരിശോധനയില്‍ പണംവെച്ച് ചീട്ട്കളി നടത്തിയ ഏഴഗം സംഘം പിടിയില്‍. പിടിയിലായവരില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഉന്നത നേതാക്കളും. തെക്കുഭാഗം സ്വദേശികളായ ചന്ദ്രശേഖരന്‍പിള്ള, നിഥിന്‍ രവി, ബൈജു, രാജി പി നായര്‍, ചെറിയാന്‍ തോമസ്, ബൈജു, ഇടവെട്ടി സ്വദേശി അഫ്‌സല്‍, എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 8700 രൂപയും പിടിച്ചെടുത്തു. തെക്കുഭാഗം തടിപ്പാലത്തിന് സമീപത്തുള്ള കടമുറിയില്‍ നിന്നാണ് സംഘം കുടുങ്ങുന്നത്. ഇവിടെ ചീട്ട് കളി പതിവാണെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇടത് വലത് നേതാക്കള്‍ ഉള്‍പ്പെടെ കുടുങ്ങുന്നത്. തൊടുപുഴ എസ്‌ഐ ജോബിന്‍ ജോര്‍ജ്, ഡിവൈഎസ്പിയുടെ ഷാഡോ എസ്‌ഐ റ്റി ആര്‍ രാജന്‍, ഉദ്യോഗസ്ഥരായ, അശോകന്‍, ഷാനവാസ് തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.
















