തൃശൂര്‍: ഹെഡ്പോസ്റ്റോഫീസില്‍ സമീപത്തുള്ള കള്ളിയത്ത് ബില്‍ഡിങ്ങ് പൊളിച്ചുനീക്കാന്‍ കോര്പ്പറേഷന് ഉത്തരവായി. കെട്ടിടത്തിന് മുന്‍വശത്തായി കെട്ടിടം പുതിയതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ കടകള്‍ മോടിപിടിപ്പിച്ചിട്ടുള്ളതാണെന്നും അപകടാവസ്ഥയിലാണെന്നുമുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
ഈ കെട്ടിടത്തില്‍ കോര്പ്പറേഷന് അധികൃതര്‍ വാടകക്കാര്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കിയത് ചട്ടവിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് കോര്പ്പറേഷന് എഞ്ചിനീയര്‍ തന്നെ പറയുന്നു. തിരക്കേറിയ റോഡില്‍ കെട്ടിടം അപകട ഭീഷണി ഉയര്‍ത്തി നിലകൊള്ളുന്നത് അധികൃതരില്‍ ചിലരുടെ ഒത്താശയോടെയാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: