തൃശൂര്‍: സ്ഥിരം സ്വഭാവമുള്ള ജോലിയെടുക്കുന്ന ബിഎസ്എന്‍എല്ലിലെ മുഴുവന്‍ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ബിഎസ്എന്‍എല്‍ ക്യാഷല്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) സംസ്ഥാന സമരപ്രഖ്യാപന കണ്വെന്ഷന് തൃശൂര്‍ ബിഎംഎസ് ജില്ലാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ നിയമങ്ങളുടെ പൂര്‍ണമായുള്ള സംരക്ഷണം ഉറപ്പാക്കുന്നതിനും മാതൃകയായി മാറുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണ്. കാഷ്വല്‍ തൊഴിലാളികള്‍ക്ക് ബോണസ് അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിയന് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്ഉണ്ണിത്താന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന്,, ജില്ലാസെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന്, വാസുദേവന്‍, പ്രശാന്ത്, പ്രസാദ്, ബൈജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: