കൊടുങ്ങല്ലൂര്‍: പെരിഞ്ഞനം പഞ്ചായത്തില്‍ സിപിഎം അക്രമം തുടരുന്നു. കഴിഞ്ഞ ദിവസവും രാത്രി ബിജെപി പ്രവര്ത്തകന് കടുവങ്ങശേരില് മിഥുന്റെ ഓട്ടോറിക്ഷ അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. തൊട്ടുമുമ്പുള്ള ദിവസം പട്ടാറ്റ് ഗിരീഷ് എന്ന ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍കയറി മര്‍ദ്ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഗിരീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും സിപിഎം, ഡിവൈഎഫ്ഐ അക്രമികള്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഈ കേസുകളിലൊന്നും യഥാര്‍ത്ഥ പ്രതികളെ പോലീസ് പിടികൂടാത്തതാണ് വീണ്ടും അഴിഞ്ഞാട്ടത്തിനു കാരണം. സിപിഎം അക്രമത്തിനെതിരെ ശക്തമായ ജനകീയസമരം നടത്തുമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് പി.എസ്.അനില്‍കുമാര്‍ പറഞ്ഞു. ടി.പി.സതീഷ്കുമാര്‍, പി.ജി.വിശ്വനാഥന്, സെല്വന് മണക്കാട്ടുപടി, ധനേഷ് തയ്യില്‍, ശിവദാസന്‍, അജയഘോഷ്, സുധി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: