പുതുക്കാട് : ട്രെയിന്‍ തകരാറിലായി പുതുക്കാട് ഒരു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. പുതുക്കാട് ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് പുതുക്കാട് ഇരിങ്ങാലക്കുട റൂട്ടില്‍ ഒരു മണിക്കൂര്‍ വാഹന ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ 8.30. ഓടെയാണ് ട്രെയിന്‍ തകരാറിലായത്. ആലപ്പുഴയില്‍ നിന്നും വന്നിരുന്ന ധര്‍ബാദ് എക്സ്പ്രസ്സ് എയര്‍ കംപ്ലയിന്റിനെ തുടര്‍ന്ന് പുതുക്കാട് പുതുക്കാട് സ്റ്റേഷനില്‍ പിടിച്ചിടുകയായിരുന്നു. തൃശൂരില്‍ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് തകരാര്‍ പരിഹരിച്ചത്.തുടര്‍ന്ന് 9.30. ഓടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഈ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചതോടെ നിരവധിയാത്രക്കാര്‍ ദുരിതത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: